ഹിറ്റ് ലിസ്റ്റിൽ ഇടംനേടാൻ ‘വർഷങ്ങൾക്കു ശേഷം’ സിനിമയിലെ ആദ്യഗാനം റിലീസ് ചെയ്തു. മധു പകരൂ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അമൃത് രാംനാഥ് ആണ്. കർണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീയുടെ മകൻ ആണ് അമൃത്. ചിത്രത്തിന്റെ രചന നടത്തി ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്.
