Thursday, March 13, 2025
spot_img
More

    Latest Posts

    ജയ്സൺ സഞ്ജയുടെ ചിത്രത്തിൽ നായകനാകുന്നത് ഈ സൂപ്പർ താരപുത്രൻ

    ഏതാനും നാളുകൾക്ക് മുൻപാണ് വിജയ്‍യുടെ മകന്‍ ജേസണ്‍ സഞ്ജയ്‍ ബി​ഗ് സ്ക്രീനിൽ എത്താൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. എന്നാൽ നടനായല്ല, സംവിധായകനായാണ് ജയ്സൺ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് താരപുത്രന്റെ ചിത്രം നിർമിക്കുക. ഈ അവസരത്തിൽ ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.
    tധ്രുവ് വിക്രം ആകും ചിത്രത്തിൽ നായകനാകുക എന്നാണ് റിപ്പോർട്ടുകൾ. എസ് ഷങ്കറിന്റെ മകൾ അതിദിയാണ് നായികയായി എത്തുക. എ ആർ റഹ്മാന്റെ മകൻ അമീൻ ആകും ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ സം​ഗീതം ഒരുക്കുക എന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

    ഓ​ഗസ്റ്റ് 28നാണ് ജയ്സൺ സഞ്ജയ് സിനിമ സംവിധാനം ചെയ്യുന്നുവെന്ന് ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചത്. നിര്‍മ്മാതാക്കളുമായി കരാര്‍ ഒപ്പിടുന്ന ജേസന്‍റെ ചിത്രങ്ങളും അന്ന് പുറത്തുവന്നിരുന്നു. വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ച ശേഷമാണ് ജയ്സൺ ബി​ഗ് സ്ക്രീനിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ടൊറന്‍റോ ഫിലിം സ്കൂളില്‍ ഫിലിം പ്രൊഡക്ഷനും ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎയും സഞ്ജയ് ചെയ്തിരുന്നു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.