ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ഡാര്‍വിൻ കുര്യാക്കോസാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ സംഭാഷണം ജിനു വി എബ്രാഹാം എഴുതുന്നു. ‘അന്വേഷിപ്പിൻ കണ്ടെത്തു’മിന്റെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.ചിത്രത്തിന്റെ രണ്ട് ഷെഡ്യുളുകളായി 75 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണമാണ് അവസാനിച്ചത്. കോട്ടയത്തും, കട്ടപ്പനയിലും തൊടുപുഴയിലുമായിട്ടാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ടൊവിനൊയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകൻ, പി പി കുഞ്ഞികൃഷ്‍ണൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്വേഷകരുടെ കഥ പറയുന്ന ഒരു ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’.




