Thursday, March 13, 2025
spot_img
More

    Latest Posts

    തൃഷ വിവാഹിതയാവുന്നു? വരന്‍ മലയാള സിനിമയില്‍ നിന്നെന്ന് റിപ്പോര്‍ട്ടുകള്‍

    രണ്ട് പതിറ്റാണ്ടായി തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് തൃഷ കൃഷ്ണന്‍. വിണ്ണൈതാണ്ടി വരുവായാ, 96 തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയങ്ങളില്‍ തൃഷയുടെ ജനപ്രീതിക്കും ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു. മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വനിലെ കുന്ദവൈ എന്ന കഥാപാത്രത്തിലൂടെ തൃഷയ്ക്ക് സമീപകാലത്ത് പാന്‍ ഇന്ത്യന്‍ ശ്രദ്ധയും ലഭിച്ചു. ഇപ്പോഴിതാ തൃഷ വീണ്ടും വാര്‍ത്തകളിലേക്ക് എത്തിയിരിക്കുകയാണ്. അവര്‍ വിവാഹിതയാവാന്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തെത്തുന്നത്.

    മലയാളത്തില്‍ നിന്നുള്ള ഒരു ചലച്ചിത്ര നിര്‍മ്മാതാവുമായാണ് തൃഷയുടെ വിവാഹമെന്ന് ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്. എന്നാല്‌‍ ഇത് ആരാണെന്നോ വിവാഹം എന്നായിരിക്കുമെന്നോ ഇത് സംബന്ധിച്ച വാര്‍ത്തകളിലൊന്നും പറയുന്നില്ല. റിപ്പോര്‍ട്ടുകളോടുള്ള ഔദ്യോ​ഗിക പ്രതികരണവും ഇതുവരെ എത്തിയിട്ടില്ല. അതേസമയം മുന്‍പ് വരുണ്‍ മണിയന്‍ എന്ന നിര്‍മ്മാതാവുമായുള്ള തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതാണ്. എന്നാല്‍ ഇത് വിവാഹത്തിലേക്ക് എത്തിയില്ല.വിവാഹക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സമീപകാലത്ത് തൃഷ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. “എന്‍റെ ​ഗൗരവകരമായ ചിന്തയില്‍ ഉള്ള ഒന്നല്ല വിവാഹം. സമൂഹത്തിന്‍റെ സമ്മര്‍ദ്ദം കൊണ്ട് വിവാഹിതയിട്ട് പിന്നീട് അത് ഡിവോഴ്സിലേക്ക് എത്തിക്കാന്‍ എനിക്ക് വയ്യ. അടുപ്പമുള്ള പലരുടെയും സാഹചര്യം എനിക്കറിയാം. പലരും വിവാഹിതരാകുന്ന സമയത്ത് അതേക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ അവരില്‍ പലരും നിലവില്‍ ഡിവോഴ്സിനുള്ള ശ്രമങ്ങളിലാണ്. ജീവിതം പങ്കിടണമെന്ന് എനിക്ക് തോന്നലുളവാക്കുന്ന ഒരാളെ ഇനിയും ഞാന്‍ കണ്ടെത്തിയിട്ടില്ല”, എന്നായിരുന്നു തൃഷയുടെ വാക്കുകള്‍.

    അതേസമയം ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം ലിയോ ആണ് തൃഷയുടെ അടുത്ത റിലീസ്. ചിത്രത്തിലെ നായികയാണ് അവര്‍. മോഹന്‍ലാലിന്‍റെ ജീത്തു ജോസഫ് ചിത്രം റാം, ടൊവിനോ നായകനാവുന്ന ഐഡന്‍റിറ്റി എന്നിവയിലും തൃഷയുണ്ട്. അജിത്തിന്‍റെ വരാനിരിക്കുന്ന വിടാ മുയര്‍ച്ചിയിലും തൃഷയാണ് നായികയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.