Sunday, April 5, 2026
spot_img
More

    Latest Posts

    രണ്ട് ദിവസം, അഞ്ചേ അഞ്ച് പോസ്റ്റ്, ഇൻസ്റ്റയിൽ നയൻതാരയുടെ ഫോളോവേഴ്സ് എത്രയാണെന്നറിയോ?

    ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് നേട്ടവുമായി നയൻതാര. 2 ദിവസം കൊണ്ട് 2 മില്ല്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കി. നിലവിൽ 2.2 മില്യൺ ഫോളോവേഴ്സാണ് നയൻസിനുള്ളത്. മക്കൾക്ക് ഒപ്പമുള്ള വീഡിയോയും, ജവാൻ സിനിമയുടെ ട്രെയിലറും അടക്കം ആകെ 5 പോസ്റ്റുകൾ മാത്രമാണ് താരം ഇതുവരെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെല്ലാം മികച്ച പ്രതികരണമാണ് ആരാധകർ നൽകുന്നതും.

    പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാ​ഗ്രാമിൽ ഏറെ വൈകിയായിുന്നു നയൻതാര വരവറിയിച്ചത്. മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചായിരുന്നു നയൻതാര ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായിട്ടായിരുന്നു കുഞ്ഞുങ്ങളുടെ മുഖം നയൻതാര ജനങ്ങളെ കാണിച്ചതും. ‘നാൻ വന്തിട്ടേന്ന് സൊല്ല്’ എന്നാണ് ഫസ്റ്റ് പോസ്റ്റിനൊപ്പം നയൻസ് കുറിച്ചത്. ഒപ്പം ജയിലറിലെ ഹുക്കും എന്ന ​ഗാനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

    തുടങ്ങിയപ്പോൾ തന്നെ 400 കെ ഓളം ഫോളോവേഴ്സിനെ ആണ് നയൻതാര സ്വന്തമാക്കിയിരുന്നത്. മക്കൾക്ക് ഒപ്പമുള്ള പോസ്റ്റിന് പുറമെ ജവാന്റെ ട്രെയിലറാണ് നയൻതാര പങ്കുവച്ചത്. മുൻപ് തന്റെ വിശേഷങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളുമെല്ലാം വിഘ്നേശ് ശിവന്റെ ഇൻസ്റ്റാ അക്കൗണ്ടിലൂടെ ആയിരുന്നു നയൻതാര പങ്കുവച്ചിരുന്നത്.

    ഉയിരും ഉലകവും ഓണസദ്യ കഴിക്കുന്നതിന്‍റെ ചിത്രങ്ങള്‍ വിഘ്നേഷ് ശിവന്‍ പങ്കുവച്ചിരുന്നു.’ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തില്‍ ഈ ചെറിയ നിമിഷം വിലപ്പെട്ടതാണ്. ഓണാഘോഷം ഇവിടെ ആരംഭിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലഗത്തിനുമൊപ്പം. എല്ലാവര്‍ക്കും ഓണാശംസകള്‍’ എന്നായിരുന്നു വിക്കി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഉയിരിന്റെ യഥാർഥ പേര് രുദ്രോനീൽ എൻ ശിവ എന്നും ഉലകിന്റെ യഥാർഥ പേര് ദൈവിക് എൻ ശിവ എന്നുമാണ്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.