Wednesday, July 2, 2025
spot_img
More

    Latest Posts

    കലർപ്പില്ലാത്തയാൾ, ആ മാന്ത്രികതയ്ക്ക് നന്ദി: ഗോപി സുന്ദറിനെ പുകഴ്ത്തി തീരാതെ മയോനി

    കലർപ്പില്ലാത്തയാൾ, ആ മാന്ത്രികതയ്ക്ക് നന്ദി: ഗോപി സുന്ദറിനെ പുകഴ്ത്തി തീരാതെ മയോനി

    സമീപകാലത്ത് പലപ്പോഴും സോഷ്യൽ മീഡിയ വാളുകളിൽ നിറയുന്ന ആളാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടുള്ളതവയാണ് ഏറെയും. ​ഗായിക അമൃത സുരേഷുമായുള്ള വിവാഹവും തുടർന്നുള്ള കാര്യങ്ങളുമാണ് ​ഗോപി സുന്ദറിനെതിരെ അടുത്തകാലത്ത് വിമർശനങ്ങൾ ഉയരാൻ കാരണം. ഇരുവരും തമ്മിൽ വേർപിരിഞ്ഞോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇതിനിടെ ആയിരുന്നു ആർട്ടിസ്റ്റ് ആയ പ്രിയ നായർക്ക്(മയോനി) ഒപ്പമുള്ള ​ഗോപിയുടെ ഫോട്ടോകൾ പുറത്തുവന്നത്. ഇതും വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കി.
    എന്നാൽ ഇവയൊന്നും തന്നെ ​ഗോപി സുന്ദറിനെ ബാധിക്കുന്നില്ല എന്നതാണ് വാസ്തവം. അദ്ദേഹം തന്റേതായ ലോകത്താണ് എപ്പോഴും. ഈ അവസരത്തിൽ മയോനി ​ഗോപി സുന്ദറെ പുകഴ്ത്തി കൊണ്ട് പങ്കുവച്ച പോസ്റ്റ് വൈറൽ ആകുകയാണ്. ​ഗോപിയുടെ ഫോട്ടോയ്ക്ക് ഓപ്പമാണ് പോസ്റ്റ്. എന്നാൽ കമന്റ് ബോക്സ് ഓഫാക്കി ഇട്ടിരിക്കുകയാണ്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.