വിജയ് നായകനായി വേഷമിടുന്ന പുതിയ ചിത്രം ലിയോയ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ആക്ഷന് പ്രാധാന്യം നല്‍കിയാണ് വിജയ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫി അൻപറിവാണ്. വിജയ് ലിയോയിലെ ഒരു രംഗത്തിന് പോലും ഡ്യൂപിനെ അനുവദിച്ചില്ല എന്നാണ് ലോകേഷ് കനകരാജ് ബിഹൈൻഡ്‍വുഡ്‍സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
തുടക്കത്തിലേ നടൻ വിജയ് തന്നോട് പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തുകയായിരുന്നു ലോകേഷ് കനകരാജ്. ഒരു ബോഡി ഡബിളും ആവശ്യമില്ല. ആക്ഷനും ഡ്യൂപ് ആവശ്യമില്ല എന്ന് താരം വ്യക്തമാക്കിയതായി ലോകേഷ് കനകരാജ് വെളിപ്പെടുത്തി. ട്രെയിലര്‍ നായകൻ വിജയ്‍യുടെ ആക്ഷൻ രംഗങ്ങള്‍ മികച്ചതാണ് എന്ന് സൂചനകള്‍ നല്‍കുന്നുമുണ്ട്.
