Friday, March 14, 2025
spot_img
More

    Latest Posts

    അത് കാളിദാസിന്റെ പെണ്ണ് തന്നെയായിരുന്നോ? തരിണിയുടെ കൂടെ ഹോളിഡേ ആഘോഷിക്കുന്ന താരപുത്രന്റെ ചിത്രം വൈറല്‍

    സിനിമാ ലൊക്കേഷനില്‍ നിന്നും വളരെ വിദഗ്ധമായി പ്രണയിച്ച ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയകഥ മലയാളികള്‍ക്ക് സുപരിചിതമാണ്. ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റെ. മക്കളും അഭിനയ രംഗത്തേക്ക് സജീവമായി തുടങ്ങിയതോടെ താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ വൈറലാവാറുണ്ട്.

    അടുത്തിടെ ജയറാം കുടുംബസമേതം ഓണം ആഘോഷിച്ചത് ചില ഗോസിപ്പുകള്‍ക്ക് കാരണമായി. കുടുംബചിത്രത്തില്‍ മകന്‍ കാളിദാസിനൊപ്പം ഒരു പെണ്‍കുട്ടിയെ കണ്ടതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. കാളിദാസ് പ്രണയത്തിലാണോന്നും വിവാഹത്തിനൊരുങ്ങുകയാണോന്നുമൊക്കെ ചോദ്യം വന്നു. ഒടുവിലിതാ വീണ്ടും കാളിദാസ് ഇതേ പെണ്‍കുട്ടിയുടെ കൂടെയുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

    ഓണാഘോഷത്തിനിടെ കുടുംബചിത്രം പകര്‍ത്തുമ്പോഴാണ് കാളിദാസ് ഒരു പെണ്‍കുട്ടിയെ ചേര്‍ത്ത് പിടിച്ചിരിക്കുന്നത് കാണുന്നത്. നാലാംഗ കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി വന്നോ എന്ന ചോദ്യം ഉയര്‍ന്നു. പിന്നാലെ മോഡല്‍ കൂടിയായ തരിണിയാണ് കാളിദാസിനൊപ്പമുള്ള പെണ്‍കുട്ടിയെന്ന് മനസിലായി. 2021 ലെ ലിവ മിസ് ദിവാ റണ്ണറപ്പാണ് തരിണി കലിംഗരായര്‍. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരി കൂടിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളായിരുന്നു.

    ഇപ്പോഴിതാ വീണ്ടും ഇന്‍സ്റ്റാഗ്രാമിലൂടെ തരിണിയുടെ കൂടെയുള്ള ചിത്രങ്ങള്‍ കാളിദാസ് പങ്കുവെച്ചിരിക്കുകയാണ്. പ്രണയാതുരരായി ഒരു ബോട്ടിന്റെ മുകളില്‍ ഇരിക്കുകയാണ് കാളിദാസും തരിണിയും. താരപുത്രനെ കൈയ്യില്‍ ചേര്‍ത്ത് കെട്ടിപ്പിടിച്ചിരിക്കുകയാണ് തരിണി. വിദേശത്ത് നിന്നോ മറ്റോ ആണെന്ന് സൂചന തരുന്ന ചിത്രം ദുബായില്‍ നിന്നാണെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം ചിത്രങ്ങള്‍ക്ക് താഴെ കാളിദാസിന്റെ കുടുംബവും കമന്റുമായി എത്തിയതാണ് ശ്രദ്ധേയം.

    എന്റെ ബേബീസ്.. എന്നാണ് അമ്മ പാര്‍വതി ജയറാമിന്റെ കമന്റ്. അതിന് ലവ് ഇമോജി തരിണി നല്‍കുകയും ചെയ്തു. ഹലോ ഹബീബിസ്.. എന്നാണ് അനിയത്തി മാളവികയുടെ കമന്റ്. ഇതിന് താഴെ ചേട്ടത്തിയമ്മയല്ലേ, ചെക്കന്‍ കൈവിട്ട് പോയോ എന്ന് തുടങ്ങി മാളവികയോട് ചോദ്യവുമായി നിരവധി പേരാണ് എത്തുന്നത്. അപര്‍ണ ബാലമുരളി, കല്യാണി പ്രിയദര്‍ശന്‍, നമിത, നൈല ഉഷ, മിഥുന്‍ രമേഷ്, ഷോണ്‍ റോമി, തുടങ്ങി താരങ്ങളും ഇവര്‍ക്ക് ആശംസ നേരുന്നുണ്ട്.

    അതേ സമയം ഇത്രയും മലയാളികള്‍ ഉണ്ടായിട്ടും ചെക്കനെ തമിഴ്‌നാട്ടുകാര്‍ കൊണ്ട് പോയില്ലേ, ഇവിടെ ഒരുപാട് പേരുടെ ഹൃദയം ഉടയും, ഞങ്ങളുടെ ഒക്കെ ഹൃദയം തകര്‍ക്കുന്ന കാര്യമാണിത്, എപ്പോഴാണ് കല്യാണം എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് കമന്റിലൂടെ കാളിദാസിന് ലഭിക്കുന്നത്. ഇതേ ചിത്രം തരിണിയും ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. രണ്ടാളും ഹോളിഡേ ആഘോഷിക്കാന്‍ പോയതാണെന്ന് ചിത്രത്തിന്റെ ക്യാപ്ഷനില്‍ നിന്നും വ്യക്തമാണ്. എന്തായാലും താരങ്ങള്‍ പ്രണയത്തിലാണെന്നാണ് പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.