Friday, November 21, 2025
spot_img
More

    Latest Posts

    ‘വിക്രമിനെ ചുംബിച്ചപ്പോൾ പ്രണയമല്ല, ഛർദ്ദിക്കാനാണ് തോന്നിയത്’; അനുഭവം പറഞ്ഞ് നടി ഐശ്വര്യ ഭാസ്കരൻ

    ഒരുകാലത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറസാന്നിധ്യമായിരുന്ന നടിയാണ് ഐശ്വര്യ ഭാസ്‌കരൻ. സിനിമയിലെന്നത് പോലെ മിനിസ്ക്രീനിലും തിളങ്ങിയിട്ടുണ്ട് ഐശ്വര്യ. മലയാളത്തിലടക്കം നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ നായികയായിട്ടുള്ള ഐശ്വര്യ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും ഇടയ്ക്ക് ഒരിടവേളയെടുത്ത ഐശ്വര്യ സമീപകാലത്തായി വീണ്ടും സജീവമായിരിക്കുകയാണ്.

    ശാന്തമീന എന്നാണ് ഐശ്വര്യയുടെ യഥാർത്ഥ പേര്. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായ ലക്ഷ്മിയുടെ മകളാണ് താരം. അമ്മയുടെ പാത പിന്തുടർന്നാണ് ഐശ്വര്യയും സിനിമയിലേക്ക് എത്തുന്നത്. തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. 1990 ൽ ഒളിയമ്പുകൾ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. നരസിംഹത്തിലെ നായിക എന്ന നിലയിലാണ് ഐശ്വര്യയെ മലയാളികൾക്ക് കൂടുതൽ പരിചിതം.

    സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ ഐശ്വര്യ സോപ്പ് ബിസിനസ് ആരംഭിച്ചത് വലിയ വാർത്തയായിരുന്നു. സിനിമയ്ക്കും സീരിയലിനും പുറമെ ഇപ്പോൾ യൂട്യൂബ് വീഡിയോകൾ ചെയ്തും റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഐശ്വര്യ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. അതിനിടെ ഐശ്വര്യയുടെ പഴയൊരു അഭിമുഖവും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. നടൻ വിക്രമിനൊപ്പം മീര എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് ഐശ്വര്യ. ശ്രീറാം സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ ചിത്രമാണ് മീര. സിനിമയിൽ വിക്രമിനൊപ്പം ചെയ്‌ത ഒരു ചുംബന രംഗത്തിൽ പ്രണയമല്ല, പകരം ഛർദ്ദിക്കാനാണ് തനിക്ക് തോന്നിയതെന്നാണ് ഐശ്വര്യ പറയുന്നത്. സിനിമയിലെ ആ ചുംബനരംഗം ശരിക്കും ക്രൂരമായ ഒന്നായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. അതൊരു റൊമാന്റിക് കിസ് ആയിരുന്നില്ല. വീനസ് സ്റ്റുഡിയോയിൽ മുട്ടോളം വെള്ളത്തിലാണ് ആ രംഗം ചിത്രീകരിച്ചത്. ടെക്നീഷ്യനും ക്യാമറാമാനും എല്ലാവരും ഉണ്ട്. വിക്രം ആ വെള്ളത്തിൽ എന്നെ മുക്കി കൊന്നു എന്ന് തന്നെ പറയാം, എനിക്ക് ദേഷ്യം വന്നു.

    എന്റെ വായ്ക്കുള്ളിലേക്കെല്ലാം വെള്ളം കയറി. വിക്രമിന്റെയും മൂക്കിലും വായിലുമെല്ലാം വെള്ളം കയറുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് അപ്പോൾ പ്രണയമല്ല, ഛർദ്ദിക്കാനാണ് വന്നത്. എങ്ങനെയോ ആ സീൻ എടുത്തു തീർക്കുകയായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. ആ രംഗം വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. സത്യം പറഞ്ഞാൽ ആ സമയത്ത് ഞാനും വിക്രമും തമ്മിൽ ഭയങ്കര വഴക്കായിരുന്നു. വിക്രമിനെ കെന്നി എന്നാണ് വിളിച്ചിരുന്നത്. തുടക്കത്തിൽ ഞങ്ങൾ ഭയങ്കര അടിയായിരുന്നു. മീര സിനിമയും ഷൂട്ടിങ് സമയത്തും ഞങ്ങൾ അത്ര രസത്തിലായിരുന്നില്ല. രണ്ടു ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം ഞങ്ങൾ പതിയെ സംസാരിച്ചു തുടങ്ങി. പിന്നീട് നല്ല സുഹൃത്തുക്കളായി. ഇതൊക്കെ മറക്കാനാകാത്ത ഓർമകളാണെന്നും ഐശ്വര്യ വ്യക്തമാക്കി.

    തൊണ്ണൂറുകളിലും 2000 ത്തിന്റെ തുടക്കത്തിലും തമിഴിലെയും മലയാളത്തിലെയും ഏറ്റവും തിരക്കുള്ള നായികയായിരുന്നു ഐശ്വര്യ. തമിഴിൽ വിക്രമിന് പുറമെ രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും മിനിസ്ക്രീനിലാണ് ഐശ്വര്യയെ കൂടുതലായി കാണുന്നത്. ദാദ എന്ന തമിഴ് ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. സിംഗിൾ മദറാണ് ഐശ്വര്യ ഭാസ്‌കരൻ. 1994 ൽ തൻവീർ അഹമ്മദിനെ വിവാഹം കഴിച്ച താരം രണ്ടു വർഷത്തിനുള്ളിൽ വിവാഹമോചനം നേടി. ഈ ബന്ധത്തിൽ ഐശ്വര്യയ്ക്ക് ഒരു മകളുണ്ട്. മകൾക്കൊപ്പമാണ് ഐശ്വര്യയുടെ ഇപ്പോഴത്തെ ജീവിതം. അഭിനയത്തിന് പുറമെ സോപ്പ് ബിസിനസും നടി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.