Saturday, April 4, 2026
spot_img
More

    Latest Posts

    തിയറ്ററില്‍ കൂടുതല്‍ ഓളമുണ്ടാക്കിയത് ആര്? മാത്യുവോ നരസിംഹയോ? ഒറിജിനല്‍ തീമുകള്‍ പുറത്തുവിട്ട് സണ്‍ പിക്ചേഴ്സ്

    ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ വലിയ വിജയങ്ങളിലൊന്നായിരുന്നു തമിഴ് ചിത്രം ജയിലര്‍. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രം എല്ലാ ഘടകങ്ങളും ഒരുപോലെ നന്നായിവന്ന മുഖ്യധാരാ സിനിമയായിരുന്നു. ചിത്രത്തിന്‍റെ വിജയത്തില്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ഒന്നാണ് അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം. ഇപ്പോഴിതാ ചിത്രത്തിലെ രണ്ട് കഥാപാത്രങ്ങള്‍ക്കായി അനിരുദ്ധ് ഒരുക്കിയ തീം മ്യൂസിക് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്.അതിഥിതാരങ്ങളായി എത്തിയ മോഹന്‍ലാലിന്‍റെയും ശിവ രാജ്‍കുമാറിന്‍റെയും കഥാപാത്രങ്ങളുടെ തീം മ്യൂസിക്കുകളാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ ഓരോ പ്രധാന കഥാപാത്രങ്ങള്‍ക്കും വ്യത്യസ്തങ്ങളായ തീമുകളാണ് അനിരുദ്ധ് നല്‍കിയിരുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യുവിനും ശിവ രാജ്കുമാറിന്‍റെ നരസിംഹയ്ക്കും അങ്ങനെതന്നെ. ഇരുവര്‍ക്കും തിയറ്ററുകളില്‍ ലഭിച്ച വലിയ കൈയടിക്ക് അവരുടെ സ്ക്രീന്‍ പ്രസന്‍സിനോളം പ്രാധാന്യം ഈ പശ്ചാത്തലസംഗീത ട്രാക്കുകള്‍ക്കും ഉണ്ടായിരുന്നു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.