റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികൾക്ക് സുപരിചിതരായവരാണ് ദിൽഷയും റംസാനും. ഇരുവരും ബിഗ് ബോസിൽ എത്തിയ ശേഷമാണ് കൂടുതൽ പ്രേക്ഷകര്‍ക്ക് പരിചിതരായത്. ബിഗ് ബോസ് സീസൺ നാലിലെ ടൈറ്റിൽ വിന്നർ കൂടി ആയിരുന്നു ദിൽഷ. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവരും തങ്ങളുടെ ഡാൻസ് വീഡിയോകളെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം ഷെയർ ചെയ്ത് ഞൊടിയിട കൊണ്ടാണ് ശ്രദ്ധ നേടുന്നതും. പിന്നാലെ റംസാനും ദിൽഷയും പ്രണയത്തിലാണെന്ന തരത്തിൽ പ്രചാരണങ്ങളും നടന്നിരുന്നു. ഇവയ്ക്കെല്ലാം തക്കതായ മറുപടി തന്നെ ഇരുവരും നൽകാറുണ്ട്. അത്തരത്തിൽ ദിൽഷയുടെയും റംസാന്റെയും ഒരു മറുപടിയാണ് ശ്രദ്ധനേടുന്നത്.
ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ദിൽഷയും റംസാനും. ഇതിനിടയിൽ ആയിരുന്നു ‘എന്നും ഇങ്ങനെ കല്യാണം കൂടി നടന്നാൽ മതിയോ’? എന്ന ചോദ്യം വരുന്നത്. പിന്നെ എന്ത് ചെയ്യണമെന്ന് റംസാൻ ചോദിച്ചപ്പോൾ, ‘ഒരു കല്യാണം കഴിക്കണ്ടേ’ എന്നാണ് മറുപടി വന്നത്. ഇതിന്, ഞാൻ കല്യാണം കഴിക്കുന്നില്ല. എന്തിനാണ് ടഫ് ലൈഫൊക്കെ. ഇങ്ങനെ അങ്ങ് പോയാൽ പോരെ’, എന്നാണ് റംസാൻ പറഞ്ഞത്. ദിൽഷയോട് ചോദിച്ചപ്പോൾ, അക്കാര്യത്തിൽ തനിക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നും ഇല്ലെന്നാണ് മറുപടി നൽകിയത്.




