വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറിയ ദേഷ്യത്തിൽ കാമുകിയെ കാമുകൻ കുത്തിക്കൊന്നു .ബാന്ഗ്ലൂരുവിലെ മുരുകേഷ് പല്യയിലാണ് സംഭവം .28 കാരനായ ദിനകർ ബനാലയാണ് 25 കാരിയായ ലീല പവിത്രയെന്ന യുവതിയെ കുത്തികൊലപ്പെടുത്തിയത് .ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ് ഇരുവരും ബാന്ഗ്ലൂരുവിൽ ഹെൽത് കെയർ കമ്പനികളിൽ ജോലിചെയ്ത് വരുകയായിരുന്നു .വ്യത്യസ്ത ജാതിയായതിനാൽ ലീല പവിത്ര യുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല .ചൊവ്വാഴ്ച വൈകുന്നേരം ആൺ സംഭവം യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിന്ന് മുന്നിലെത്തിലീലയെ കാത്തുനിന്നു .ജോലി കഴിഞ്ഞ ഇറങ്ങിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി .ഒടുവിൽ കയ്യിൽ കരുതിയിരുന്ന കത്തിയുപയോഗിച്ച് യുവാവ് യുവതിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു .ആൾക്കൂട്ടത്തിന് നടുവിൽ 16 തവണ കുത്തിയതായി പോലീസ് പറയുന്നു .സംഭവം അറിഞ്ഞ ഉടനെ പോലീസ് സ്ഥലത്തെത്തിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ല
