Saturday, April 4, 2026
spot_img
More

    Latest Posts

    ത്രെഡ്സില്‍ കസറി ദുൽഖർ; ചെന്നൈ സൂപ്പർ കിങ്സിൽ തിളങ്ങി ‘കിംഗ് ഓഫ് കൊത്ത’യും

    കേരളത്തിലെ ജനങ്ങൾ മഴയ്ക്ക് അല്പം ആശ്വാസം കണ്ടെത്തി പുറത്തിറങ്ങിയ ദിനമായിരുന്നു ഇന്ന്. കോരിച്ചൊരിയുന്ന മഴക്കിടയിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ രണ്ടു കാര്യങ്ങളുണ്ട്. പുതിയ സോഷ്യൽ നെറ്റ്‌വർക്ക് ത്രെഡിന്റെ ഉദയവും ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ ധോണിയുടെ പിറന്നാളും. ഈ രണ്ടു തിളക്കത്തിലും തിളങ്ങിയ താരമായിരുന്നു ദുൽഖറും അദ്ദേഹത്തിന്റെ റിലീസിനൊരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്തയും.ഏറെ ഹിറ്റായി നിന്ന മറ്റൊരു സോഷ്യൽ മീഡിയ ആപ്പിന് ബദലായി മെറ്റ അവതരിപ്പിച്ച ത്രെഡ്സില്‍ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ 261 K ഫോളോവേഴ്സുമായി ദുൽഖർ സൽമാനാണ് മുൻപന്തിയിൽ. ഒപ്പം മറ്റൊരു വിശേഷം കിം​ഗ് ഓഫ് കൊത്തയിൽ ജേക്സ് ബിജോയ് നൽകിയ ബാക്​ഗ്രൗണ്ട് സ്കോറാണ്. ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ ഒഫീഷ്യൽ പേജുകളിൽ ധോണിക്ക് പിറന്നാൾ ആശംസകൾ നേരാൻ ഉപയോഗിച്ചത് ഈ ബാക്​ഗ്രൗണ്ട് സ്കോറാണ്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.