യുവ കൃഷ്ണ- മൃദുല വിജയ് താര ദമ്പതികളെക്കുറിച്ച് ഒരു വിശേഷണവും മലയാളികൾക്ക് ആവശ്യമില്ല. ചുരുങ്ങിയ സമയം കൊണ്ട് മികവുറ്റ കഥാപാത്രങ്ങളിലൂടെയാണ് ഇരുവരും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയെടുത്തത്. സ്ക്രീനിൽ പ്രേക്ഷകരെ സന്തോഷിപ്പിച്ചവർ ജീവിതത്തിലും ഒന്നായപ്പോൾ നിറഞ്ഞ കൈയ്യടിയാണ് ഇരുവർക്കും ലഭിച്ചതും. അടുത്തിടെയാണ് ഇരുവരും അച്ഛനും അമ്മയും ആയത്. ഇപ്പോഴിതാ രണ്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇരുവരും.ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്സറി. കഴിഞ്ഞ വർഷം എനിക്ക് ഫുൾ ടൈം കുഞ്ഞൂട്ടന്റെ കൂടെ ഇരിക്കാൻ ആയില്ല. എന്നാൽ ഇത്തവണ മൊത്തം ദിവസവും കൂടെ തന്നെയുണ്ടാകും. കുറേദിവസങ്ങളായി ഞങ്ങൾ നല്ല തിരക്കിലായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവിൽ എന്റെ ക്യാരക്ടർ ഇപ്പോഴില്ല. സുന്ദരി മാത്രമാണ് ചെയ്യുന്നത്. മാസത്തിൽ ഇരുപതുദിവസവും ഷൂട്ട് ഉണ്ടാകാറുണ്ട്- യുവ പറയുന്നു.




