Sunday, March 16, 2025
spot_img
More

    Latest Posts

    ‘അങ്ങ് വിദേശത്തുമുണ്ടെടാ പിടി’; ഓവർസീസിൽ ‘ഹൃദയ’ത്തെയും ‘മരക്കാരെ’യും മറികടന്ന് ആർഡിഎക്സ്

    ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് വലിയ തോതിലുള്ള പ്രമോഷൻ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് സൂപ്പർ താര ചിത്രങ്ങളുടേത്. വിവിധ രാജ്യങ്ങളിലും പ്രമോഷൻ പരിപാടികൾ ഉണ്ടായിരിക്കും. എന്നാൽ വൻ ഹൈപ്പോടെ എത്തുന്ന ചിത്രങ്ങൾക്ക് ചിലപ്പോഴൊക്കെ ബോക്സ് ഓഫീസിലും തിയറ്ററിലും കാലിടറാറുണ്ട്. എന്നാൽ അത്രകണ്ട് പ്രമോഷനൊന്നും ഇല്ലാതെ എത്തുന്ന ചിത്രങ്ങൾ സ്കോർ ചെയ്യുകയും ചെയ്യും. അത്തരത്തിലിറങ്ങി വൻ ഓളം സൃഷ്ടിച്ച മലയാള സിനിമയാണ് ‘ആർഡിഎക്സ്’. മുൻവിധികളെ മാറ്റിമറിച്ച പ്രകടനം ആണ് ഈ ചിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഓണം റിലീസായെത്തി മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ആർഡിഎക്സിന്റെ ഓവർസീസ് സർക്യൂട്ടുകളിൽ നിന്നുള്ള കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സൗത്ത് വുഡിന്റെ ട്വീറ്റ് പ്രകാരം ഓവർസീസ് സർക്യൂട്ടുകളിൽ നിന്ന് മലയാളത്തിലെ എട്ടാമത്തെ ഏറ്റവും വലിയ വിദേശ ഗ്രോസറായി ആർഡിഎക്സ് മാറിയിരിക്കുകയാണ്.17 ദിവസത്തിൽ 3.14 മില്യൺ അതായത് 26.1 കോടിയാണ് ആർഡിഎക്സ് നേടിയിരിക്കുന്നത്.

    പ്രണവ് മോഹൻലാലിന്റെ ഹൃദയം, മോഹൻലാലിന്റെ മരക്കാർ എന്നിവയെ മറികടന്നാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2018($8.26M), ലൂസിഫർ($7.17M), പുലിമുരുകൻ( $5.78M) എന്നീ ചിത്രങ്ങളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്. ഭീഷ്മ പർവം, കുറുപ്പ് പ്രേമം, കായംകുളം കൊച്ചുണ്ണി എന്നിവയാണ് ആർഡിഎക്സിന് മുന്നിലുള്ള മറ്റ് ചിത്രങ്ങൾ‌. ചിത്രത്തിന്റെ ഇതുവരെയുള്ള ഗൾഫ് ഗ്രോസ് കളക്ഷൻ18.9 കോടിയാണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.