Saturday, April 4, 2026
spot_img
More

    Latest Posts

    നായകന്‍ ഷൈന്‍ ടോം ചാക്കോ; 5 ഭാഷകളില്‍ ‘പമ്പരം’ വരുന്നു

    അഭിനയമികവുകൊണ്ട് തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളെയും പൂര്‍ണ്ണതയിലെത്തിക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. ക്യാരക്ടർ റോളുകളിലും വില്ലൻ വേഷങ്ങളിലും നായക കഥാപാത്രമായും നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് ഇതിനകം അദ്ദേഹം. ഷൈൻ കേന്ദ്രകഥാപാത്രമായെത്തുന്ന ‘പമ്പരം’ എന്ന ചിത്രം ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയുടെ ആകാംക്ഷയേറ്റുന്ന ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ടൈം ലൂപ്പോ മിസ്റ്ററി ത്രില്ലറോ സൈക്കോ ത്രില്ലറോ ആണ് ‘പമ്പര’മെന്ന സൂചന നൽകുന്നതാണ് ടൈറ്റിൽ ലുക്ക്. ഒരു വാനിന് സമീപം ആരെയോ രൂക്ഷമായി നോക്കിക്കൊണ്ട് ഷൈൻ ടോം നിൽക്കുന്നതാണ് ടൈറ്റിൽ ലുക്കിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്.സിനിമയുടെ കഥ, തിരക്കഥ, സംവിധാനം സിധിൻ നിര്‍വ്വഹിക്കുന്നു. തോമസ് കോക്കാട്, ആന്‍റണി ബിനോയ് എന്നിവരാണ് നിർമ്മാതാക്കള്‍. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെ ശ്രദ്ധേയ സിനിമകളായ അമരകാവ്യം, ഇരുധി സുട്രു, സാലാ കദൂസ്, നാച്ചിയാർ, വർമാ, സൂരറൈ പോട്ര്, വിസിത്തരൻ തുടങ്ങി ഒട്ടേറെ സിനിമകളുടെ എഡിറ്ററായ സതീഷ് സൂര്യ എഡിറ്റിംഗ് നിർവ്വഹിക്കുന്ന ആദ്യ മലയാള സിനിമയുമാണ് ‘പമ്പരം’. ഉത്തമവില്ലൻ, പാപനാശം, തീരൻ അധികാരം ഒൻട്ര്, വിശ്വരൂപം, രാക്ഷസൻ, അതിരൻ, തുനിവ് തുടങ്ങിയ സിനിമകളുടെ സംഗീതമൊരുക്കി ശ്രദ്ധേയനായ ജിബ്രാനാണ് സിനിമയുടെ സംഗീതസംവിധായകൻ. തെന്നിന്ത്യയിലെ ശ്രദ്ധേയ താരം നയൻതാര നായികയായെത്തിയ ഐറ, തമിഴ് സൂപ്പർഹിറ്റ് സംവിധായകൻ മണിരത്നമൊരുക്കിയ നവരസ സീരീസ് തുടങ്ങിയ നിരവധി ശ്രദ്ധേയ പ്രൊജക്ടുകളുടെ ഛായാഗ്രാഹകനായിരുന്ന സുധര്‍ശൻ ശ്രീനിവാസനാണ് ‘പമ്പര’ത്തിന്‍റെ ഛായാഗ്രാഹകൻ.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.