മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാം-പാര്‍വതി താര ദമ്ബതികളുടേത്. മകന്‍ കാളിദാസ് സിനിമാ മേഖലയില്‍ സജീവമാണ്. മകള്‍ മാളവിക സിനിമയില്‍ തന്റെ സാന്നിധ്യം അറിയിക്കാന്‍ ഒരുങ്ങുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് ഈ കുടുംബം. നാലു പേരുടെയും സന്തോഷ നിമിഷങ്ങളെല്ലാം ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെമൊക്കെ ആരാധകരുമായി പങ്കുവെക്കറുണ്ട് .

കാളിദാസ് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.കാളിദാസ് തന്റെ പ്രണയിനി തരിണിയെ ഒച്ചയെടുത്ത് പേടിപ്പിക്കുന്നതായി വീഡിയോയില്‍ കാണാം. പാര്‍വതിയുമുണ്ട് വീഡിയോയില്‍. എന്നാല്‍ അവസാനം സഹോദരി മാളവികയെ പേടിപ്പിക്കാന്‍ നോക്കുമ്ബോള്‍ കാളിദാസിന്റെ വിജയിക്കുന്നില്ല.
കാളിദാസ് ഒച്ചയെടുത്തത് മാളവിക അറിഞ്ഞതു പോലുമില്ലെന്ന് പറയുന്നതാണ് സത്യം. “വര്‍ഷങ്ങള്‍ നീണ്ട അനുഭവത്തിന്റെ ഫലം” എന്നാണ് കാളിദാസ് ഇതിനു കുറിച്ചത്. അനവധി താരങ്ങള്‍ ഈ രസകരമായ വീഡിയോയ്ക്കു കമന്റുമായി എത്തിയിട്ടുണ്ട്.