വെറുതേ നില്‍ക്കുന്ന ഒരാളുടെ തലയില്‍ ഒരു ഒരു പച്ച പാമ്ബ് വീഴുന്നതാണ് വീഡിയോയില്‍. അതിശയകരമെന്നു പറയട്ടെ, ആ വ്യക്തി അതില്‍ ഒട്ടും ഭയപ്പെട്ടില്ല. പാമ്ബ് അവനെ കടിക്കും എന്ന മട്ടില്‍ പതിയെ അവന്റെ മുഖത്തേക്ക് നീങ്ങാന്‍ തുടങ്ങുന്നത് കാണാം. എന്നാല്‍ ഇപ്പോഴും അയാള്‍ക്ക് ഭയമില്ലെന്ന് വീഡിയോയില്‍ നിന്ന് വ്യക്തം.അവന്‍ പുഞ്ചിരിക്കുന്നുണ്ട്.
സത്യത്തില്‍ പാമ്പ് വായയുടെ അടുത്ത് വന്നയുടനെ അയാള്‍ പതിയെ ചെടികളും മരങ്ങളും നിറഞ്ഞ ഭാഗത്തേക്ക് നീങ്ങുകയും അവിടെ പാമ്പിനെ കൊണ്ട് ചെന്ന് വിടുകയും ചെയ്യുന്നുണ്ട്. പാമ്പ് ഇറങ്ങി ചെടിയില്‍ കയറുന്നതും കാണാം. ആരെയും അമ്ബരപ്പിക്കുന്ന ദൃശ്യമാണിത്.സോഷ്യല്‍ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഇതേ വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
